s
കൊടിക്കുന്നിൽ സുരേഷ് എം.പിയ്ക്കും വേളാങ്കണ്ണി ട്രെയിനിനും യു.ഡി.എഫ് സ്വീകരണം നൽകുന്നു

മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ് എം.പിയ്ക്കും വേളാങ്കണ്ണി ട്രെയിനിനും യു.ഡി.എഫ് സ്വീകരണം നൽകി. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അനിവർഗീസ് അദ്ധ്യക്ഷനായി. കെ.പി.സി.സി നിർവാഹക സമിതി അംഗം കോശി എം.കോശി ഉദ്ഘാടനം ചെയ്തു. ഡി.സി.സി.വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ, കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി കോശി തുണ്ടുപറമ്പിൽ, നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റുമാരായ കെ.ഗോപൻ, ജി.ഹരി പ്രകാശ്, കെ.പി.സി.സി അംഗം അഡ്വ.കുഞ്ഞുമോൾ രാജു, നൈനാൻ സി.കുറ്റിശ്ശേരിൽ, എം.കെ.സുധീർ, രാജൻ തെക്കേവിള, പഞ്ചവടി വേണു, അനിതാ വിജയൻ, മാത്യു കണ്ടത്തിൽ, ബിജു വർഗീസ്, ഫാ.സന്തോഷ് ജോർജ്ജ്, കെ.സി.ഫിലിപ്പ്, രമേശ് ഉപ്പാൻസ്, സജീവ്പ്രായിക്കര, ശാന്തി അജയൻ, മനസ്സ് രാജൻ, കൃഷ്ണകുമാരി, ലതാ മുരുകൻ, കുറത്തികാട് രാജൻ, ചിത്രഗോപാലകൃഷ്ണൻ, അജയൻ തൈപറമ്പിൽ, രാജു പുളിന്തറ, മനോജ് ഓലകെട്ടിയമ്പലം, റെജി കുഴിപറമ്പിൽ, അജി നാടാവളളിൽ, മാത്യു പ്ലാക്കോട്ട്, റ്റി.സി.ജേക്കബ്ബ്, ടെക്സ്മോ രാജു, കുമാരി ശങ്കർ, ഉമാ ഇടശേരി, എഡിസൺ ജോസഫ്, ബിജു ഏബ്രഹാം, സുനിൽകുമാർ, ശ്രീകുമാർ എന്നിവർ സംസാരിച്ചു.