photo
ഫോട്ടോ : കെ എസ് എസ് പി എ അംഗത്വ വിതരണ ഉത്ഘാടനം മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് പി എം.ഷെരീഫ് മുതിർന്ന അംഗം വള്ളികുന്നം ശങ്കരമംഗലത്ത് ജി. പദ്മനാഭപിള്ളയ്ക്ക് നൽകി കൊണ്ട് നിർവ്വഹിക്കുന്നു.

ചാരുംമൂട് : 2022-23 വർഷത്തെ കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അംഗത്വ വിതരണ ഉദ്ഘാടനം വള്ളികുന്നത്ത് നടന്നു. മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് പി എം.ഷെരീഫ് മുതിർന്ന അംഗവും കെ എസ് എസ് പി യൂണിയൻ മുൻ ബ്ലോക്ക് പ്രസിഡന്റുമായ വള്ളികുന്നം ശങ്കരമംഗലത്ത് ജി. പദ്മനാഭപിള്ളയ്ക്ക് അംഗത്വം നൽകി നിർവഹിച്ചു.കെ എസ് എസ് പി എ ജില്ലാ കൗൺസിൽ അംഗങ്ങളായ നസീർസീതാർ ചാരുംമൂട്. പിഎം.ഷാജഹാൻ,രാജേന്ദ്രൻ, ജി.പ്രസന്നൻപിള്ള, രവീന്ദ്രൻപിള്ള ഓലോഴിത്തിൽ,രാജേന്ദ്രനാഥ് വള്ളികുന്നം,രാജീവ് ചാരുംമൂട് തുടങ്ങിയവർ സംസാരിച്ചു. നൂറനാട്,ചുനക്കര,താമരക്കുളം,പാലമേൽ ,തഴക്കര, പഞ്ചായത്തുകളിലും മാവേലിക്കര മുൻസിപ്പാലിറ്റിയിലും അംഗത്വ വിതരണം ജൂൺ 30 ന് പൂർത്തീകരിക്കും.