
ചാരുംമൂട് : പട്ടികജാതി മോർച്ച ചാരുംമൂട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളി ചരമവാർഷിക അനുസ്മരണം നടത്തി. എസ്.സി മോർച്ച ചാരുംമൂട് മണ്ഡലം പ്രസിഡന്റ് അശോകൻ കണ്ണനാകുഴി അധ്യക്ഷത വഹിച്ചു. എസ്.സി മോർച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.സഞ്ചു മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി പ്രഭകുമാർ മുകളയ്യത്ത് , മോഹൻകുമാർ, മധു ചുനക്കര, പി.രാമചന്ദ്രൻ, അനിൽ പുന്നാക്കാകുളങ്ങര, സനിൽ കുമാർ, ബിജോഷ് തുടങ്ങിയവർ സംസാരിച്ചു.