
കൊച്ചി: കാറിടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. മഹാരാജാസ് കോളേജ് റിട്ട. പ്രൊഫസർ മുണ്ടംപാലം കടമ്പോട്ടുവീട്ടിൽ പ്രൊഫ. കെ.എ. മുഹമ്മദാലിയാണ് (82) മരിച്ചത്. കഴിഞ്ഞദിവസമാണ് അപകടം. നൈജീരിയയിലും ലക്ഷദ്വീപിലും ദീർഘകാലം കോളേജ് അദ്ധ്യാപകനായിരുന്നു. കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയാണ്.
ഭാര്യ: ഫാത്തിമ. മക്കൾ: സൈദ (ഡെപ്യൂട്ടി രജിസ്ട്രാർ, കൊച്ചിൻ യൂണിവേഴ്‌സിറ്റി), ഹാരിസ് (കുവൈറ്റ്), നജ്മ (അസിസ്റ്റന്റ് രജിസ്ട്രാർ, കോഓപ്പറേറ്റീവ് ഡിപ്പാർട്ട്‌മെന്റ് ), ജാസ്മിൻ ( മുഹമ്മദൻസ് ബോയ്‌സ് ഹൈസ്‌കൂൾ, ആലപ്പുഴ). മരുമക്കൾ: എൻ.എം. ഹുസൈൻ (ഗവേഷകൻ, ഗ്രന്ഥകാരൻ), അബ്ദുസലാം (അഡ്മിനിസ്‌ട്രേറ്റർ, ശാന്തിനികേതൻ ഇന്ത്യൻസ്‌കൂൾ, ഖത്തർ), ഷഹീന ഹാരിസ്, ഫാസിൽ കുഞ്ഞുമുഹമ്മദ് (അദ്ധ്യാപകൻ, ജമാ അത്ത് ഹയർ സെക്കൻഡറി സ്‌കൂൾ വടുതല). കബറടക്കം കൊടുങ്ങല്ലൂർ മാടവന പടിഞ്ഞാറെ മുഹ്‌യുദ്ദീൻ ജുമാമസ്ജിദിൽ ഇന്ന് ഉച്ചയ്ക്കുശേഷം നടത്തും. കൊച്ചി മെഡിക്കൽ കോളേജിന് സമീപമുള്ള ഐ.സി.ആർ.എ മസ്ജിദിലും എറിയാട് മദ്രസത്തുൽ ബനാത്തിലും ഇന്ന് പൊതുദർശനമുണ്ടാകും. ജമാ അത്തെ ഇസ്ളാമി മുൻ അമീർ പരേതനായ പ്രൊഫ. കെ.എ. സിദ്ദിഖ് ഹസൻ സഹോദരനാണ്.