ആലപ്പുഴ: ടെസ്ലാ എൻട്രൻസ് അക്കാദമി സംഘടിപ്പിച്ച എസ്.എസ്.എൽ.സി ഉന്നത വിജയികൾക്കായുള്ള പുരസ്‌കാര വിതരണവും കരിയർ ഗൈഡൻസ് ക്ലാസും പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ എച്ച്.സലാം എം.എൽ.എ മുഖ്യാഥിതിയായി. മുനിസിപ്പൽ ചെയർപേഴ്‌സൺ സൗമ്യാരാജ്, വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, നൗഫൽ തുടങ്ങിയവർ പങ്കെടുത്തു.