അരൂർ: എഴുപുന്ന സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനാദിനത്തോടനുബന്ധിച്ച് പി. എൻ.പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു. പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന സമ്മേളനം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തംഗവും ഗ്രന്ഥശാല പ്രസിഡന്റുമായ പി. പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി എൻ. ജെ. ആന്റപ്പൻ, വി.ജി.മനോജ്, ജോസഫ് ആന്റണി, ഇന്ദിര, ലൈല രാധാകൃഷ്ണൻ, ഹരിദാസ്, ജിത്തു പ്രഭൻ എന്നിവർ നേതൃത്വം നൽകി.