അരൂർ: സി.പി.എം അരൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നവകേരള വികസന സദസ് സംസ്ഥാന കമ്മറ്റിഅംഗംസി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. എൽ.സി സെക്രട്ടറി സി.വി. ശ്രീജിത്ത് അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനു സി. പുളിക്കൽ, അരൂർ ഏരിയാ സെക്രട്ടറി പി.കെ. സാബു , ദെലീമ ജോജോ എം. എൽ.എ , പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശൻ , ബ്ലോക്ക് പഞ്ചായത്തംഗം എസ്. വിജയകുമാരി, എൻ.കെ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.