ചേർത്തല: വെട്ടയ്ക്കൽ ശ്രീ ചിത്രോദയ വായനശാല സംഘടിപ്പിച്ച വായന പക്ഷാചരണം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വിദ്വാൻ കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ.ഡി.ജസ്മലാൽ അദ്ധ്യക്ഷത വഹിച്ചു. വി.വി.ജയേഷ് അനുസ്മരണ പ്രഭാഷണം നടത്തി. വി. എം.നിഷാദ്,വി. ബി.പാർത്ഥസാരഥി,കെ. ബി.റഫീക്ക്,സി.വി.ബെൻസിലാൽ,കെ.കെ.സഹദേവൻ എന്നിവർ സംസാരിച്ചു. ജൂലൈ 7 വരെയുള്ള ദിനങ്ങളിൽ വിവിധ സാഹിത്യകാരന്മാരുടെ അനുസ്മരണങ്ങൾ,അംഗത്വ കാമ്പയിൻ,അയൽഗ്രന്ഥശാല സന്ദർശനം,വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ,അക്ഷര ദീപം തെളിയിക്കൽ, വായനാ കുറിപ്പ് തയ്യാറാക്കൽ,എസ്.എസ്.എൽ.സി,ഹയർസെക്കൻഡറി ഉന്നത വിജയികളെ അനുമോദിക്കൽ, പുസ്തക ശേഖരണം,പുസ്തക പ്രദർശനം തുടങ്ങിയ പരിപാടികൾക്ക് വായനാശാല വനിതാവേദി,യുവത ബാലവേദി ഭാരവാഹികൾ നേതൃത്വം നൽകും. സംസ്ഥാന-ജില്ലാ-താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികൾ സംബന്ധിക്കും.