cpi-sammelanam

മാന്നാർ: കോർപറേറ്റുകൾക്ക് സഹായകരമായ നയങ്ങൾ പിന്തുടരുന്ന കേന്ദ്ര സർക്കാർയുവാക്കളെ വഞ്ചിക്കുകയാണെന്നും മുതലാളിത്തത്തിന്റെ ദുരിത ഫലങ്ങളായ വിലക്കയറ്റവും തൊഴിലില്ലായ്മയും അനുഭവിക്കുന്ന യുവതയുടെ പ്രതികരണമാണ് ഇപ്പോൾ രാജ്യമൊട്ടാകെ അലയടിക്കുന്നതെന്നും സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. സി.പി.ഐ മാന്നാർ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.കെ.ചന്ദ്രചൂഡൻനായർ പതാക ഉയർത്തി. ജി ഹരികുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അസി.സെക്രട്ടറി അഡ്വ.ജി.കൃഷ്ണപ്രസാദ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ.ജോയിക്കുട്ടി ജോസ്, എൻ.രവീന്ദ്രൻ, ജില്ലാ എക്സിക്യൂട്ടീവംഗം അഡ്വ.എസ് സോളമൻ, കെ.ജെ.തോമസ്, പി.ജി.രാജപ്പൻ, ജയകുമാരി, പി.സി.രാധാകൃഷ്ൻ, പി. രഘുനാഥ് എന്നിവർ സംസാരിച്ചു. കെ.ആർ.രഗീഷ്, അഡ്വ.ജി.ഉണ്ണികൃഷ്ണൻ, സുജ രാജീവ് എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. സമ്മേളനത്തിനു മുന്നോടിയായി പാണ്ടനാട്ടിൽ നിന്നാരംഭിച്ച വിളംബര ജാഥ മാന്നാർ, ചെന്നിത്തല, എണ്ണയ്ക്കാട് പുലിയൂർ എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. മണ്ഡലം സമ്മേളനം ഇന്ന് സമാപിക്കും