
ആലപ്പുഴ: ആലപ്പി ബീച്ച് ക്ലബ്ബിന്റെ പത്താം വാർഷികാഘോഷവും, വായനാദിനാചരണവും സാഹിത്യകാരനും പ്രഭാഷകനുമായ ബീയാർ പ്രസാദ് ഉദ്ഘാടനം ചെയ്തു. വി.ജി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അജേഷ്, സി.വി. മനോജ് കുമാർ, എ.എൻ.പുരം ശിവകുമാർ, ജോസി ആലപ്പുഴ, ദേവനാരയാണൻ, ആനന്ദ് ബാബു, സുജാത് കാസിം, സി.ടി.സോജി, അഡ്വ.കുര്യൻ ജെയിംസ്, വിമൽ പക്കി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.