ആലപ്പുഴ: പുന്നമടയിൽ സ്റ്റേഷനറികടയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് ലക്ഷം രൂപയുടെ വിവിധ ഇനം സാധനങ്ങൾ കത്തിനശിച്ചു. പുന്നമട തോട്ടാതോട് ജോസഫ് വർഗീസിന്റ ഉടമസ്ഥതയിലുള്ള ജിയോൺ സ്റ്റേഷനറി കടക്കു തീ പിടിച്ചത്. ഇന്നലെ പുലർച്ചയ 12.30നായിരുന്നു സംഭവം. കടക്കുള്ളിൽ ഉണ്ടായിരുന്ന ഗ്യാസ് കുറ്റി പൊട്ടിച്ചിതറിയ നിലയിൽ ആയിരുന്നു. ഫ്രിഡ്ജ്, മറ്റു പ്ലാസ്റ്റിക് പാത്രങ്ങൾ, ചൂൽ, വാടകയ്ക്ക് കൊടുക്കുന്ന മിഷനറികൾ പൂർണമായും കത്തി നശിച്ചു. ആലപ്പുഴയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ.ജയസിംഹൻ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സി.കെ.സജേഷ്, പി.രതീഷ്, കെ.ബി.ഹാഷിം, പി.പി.പ്രശാന്ത്, വി.പ്രവീൺ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.