
ചാരുംമൂട് : നായ്ക്കൂട്ടം കോഴിക്കൂട് തകർത്ത് 20 കോഴികളെ കടിച്ചു കൊന്നു.താമരക്കുളം നാലു മുക്കിന് കിഴക്ക് ചരുവിൽ പുത്തൻവീട്ടിൽ പുരുഷോത്തമന്റെ വീട്ടിലെ കോഴികളാണ് ചത്തത്. ഇന്നലെ രാവിലെയാണ് വീടിനോട് ചേർന്നുള്ള കോഴിക്കൂടിനു ചുറ്റും കോഴികൾ ചത്തു കിടക്കുന്നത് കണ്ടത്. പത്ത് കോഴികളെയാണ് കൂടിന്റെ പരിസത്ത് കണ്ടത്. ബാക്കിയുള്ളവയെ നായ്ക്കൾ ഭക്ഷിച്ചിട്ടുണ്ട്. കോഴിക്കൂടിന് ചുറ്റുമുണ്ടായിരുന്ന പ്ലാസ്റ്റിക് വല കടിച്ചു മുറിച്ച ശേഷമാണ് കൂടിന്റെ നെറ്റ് തകർത്ത് കോഴികളെ കൊന്നത്. മുട്ടയിടാറായിരുന്ന കോഴികളായിരുന്നു എല്ലാം. 30 കോഴികളുണ്ടായിരുന്നതിൽ 10 എണ്ണത്തിനെ പലപ്പോഴായി നായ്ക്കൾ കൊന്നതായും പുരുഷോത്തമൻ പറത്തു .