തുറവൂർ : കോടംതുരുത്ത് ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ ജവഹർ ബാൽ മഞ്ച് യൂണിറ്റിന്റെ നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ജയകുമാർ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഒത്തുചേരാനും പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനും സ്വന്തം വീടിന്റെ ഒരു ഭാഗം ലൈബ്രറിക്ക് വിട്ടു നൽകിയത് തൈത്തറ കുമാരനും കുടുംബവുമാണ്. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് കുമാരി രശ്മി രമേശൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ചെയർമാൻ എൻ. ദയാനന്ദൻ ,ജില്ലാ വൈസ് ചെയർമാൻ പി.പി. സാബു , പി.പി.മധു , കുഞ്ഞപ്പൻ, ഉമേശൻ , ഗിരീഷ്, നവ്യ കുമാർ , കെ.ഡി. സൂനിൽകുമാർ , കലേഷ് എന്നിവർ സംസാരിച്ചു.