
അമ്പലപ്പുഴ: പുന്നപ്ര വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയിൽ വായനാ ദിനത്തിൽ പി.എൻ. പണിക്കർ അനുസ്മരണവും പുസ്തക പരിചയവും നടത്തി. ഗ്രന്ഥശാലാ പ്രസിഡന്റ് കെ.ആർ.തങ്കജി ഉദ്ഘാടനം ചെയ്തു. എസ്. ഹരീഷിന്റെ ആഗസ്റ്റ് 17 എന്ന പുസ്തകം ഡോ. സുനിൽ മാർക്കോസ് അവതരിപ്പിച്ചു. ജി.ദയാപരൻ അദ്ധ്യക്ഷനായി. ശ്യാം എസ് കാര്യതി, കെ.സുനിൽ കുമാർ, ബി.സുലേഖ, എം.സാംബശിവൻ, ഗംഗ തങ്കജി, എ.അശോകൻ, എം.ബിജു എന്നിവർ സംസാരിച്ചു.