p

ആലപ്പുഴ: കൊവിഡിന്റെ പുതിയ വകഭേദം ഇനിയുമുണ്ടാകുമെന്നും അതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വീണാജോർജ് പറഞ്ഞു. മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏതാനും മാസങ്ങൾക്ക് മുമ്പ് വൈറോളജിസ്റ്റുകളെ പങ്കെടുപ്പിച്ച് നടത്തിയ രാജ്യാന്തര സെമിനാറിൽ ഉയർന്ന പൊതുഅഭിപ്രായം പുതിയ കൊവിഡ് വകഭേദം ഇനിയും വന്നുകൊണ്ടിരിക്കുമെന്നാണ്. നിലവിൽ കൊവിഡ് കേസുകളിൽ വർദ്ധന ഉണ്ടെങ്കിലും സ്ഥിതിഗതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പുതിയവകഭേദവും വൈറസുകളും ആശങ്കയുണ്ടാക്കുന്നവയല്ല. ഇനിയും വൈറസിന്റെ പലതരം ഘട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കണം. രോഗസ്വഭാവങ്ങൾ മാറി പുതിയ വൈറസുകൾ വരുന്നതിൽ പ്രധാന കാരണം കാലാവസ്ഥവ്യതിയാനമാണെന്നും മന്ത്രി പറഞ്ഞു.