obituary
പ്രൊഫ. മുഹമ്മദാലി - 82

കൊടുങ്ങല്ലൂർ: എറിയാട് കടമ്പോട്ട് പരേതനായ അബ്ദുല്ല മൗലവിയുടെ മകനും മഹാരാജാസ് കോളേജ് റിട്ട. പ്രൊഫസറുമായ കെ.എ. മുഹമ്മദാലി (82) നിര്യാതനായി. വാഹനാപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. നൈജീരിയയിലും ലക്ഷദ്വീപിലും ദീർഘകാലം കോളജ് അദ്ധ്യാപകനായിരുന്നു.

നമ്പൂരിമഠത്തിൽ പരേതനായ അബൂബക്കറിന്റെ മകൾ ഫാത്തിമയാണ് ഭാര്യ. മക്കൾ: സൈദ (ഡെപ്യൂട്ടി രജിസ്ട്രാർ, കൊച്ചിൻ യൂനിവേഴ്‌സിറ്റി), ഹാരിസ് (കുവൈത്ത്), നജ്മ (അസിസ്റ്റന്റ് രജിസ്ട്രാർ, കോ - ഓപറേറ്റിവ് ഡിപ്പാർട്ട്‌മെന്റ് ), ജാസ്മിൻ ( മുഹമ്മദൻസ് ബോയ്‌സ് ഹൈസ്‌കൂൾ, ആലപ്പുഴ). മരുമക്കൾ: എൻ.എം. ഹുസൈൻ (ഗവേഷകൻ, ഗ്രന്ഥകാരൻ), അബ്ദുസ്സലാം (അഡ്മിനിസ്‌ട്രേറ്റർ, ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ, ഖത്തർ), ഷഹീന ഹാരിസ്, ഫാസിൽ കുഞ്ഞുമുഹമ്മദ് (അദ്ധ്യാപകൻ, ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂൾ വടുതല).