മാവേലിക്കര: ചെട്ടികുളങ്ങര ദേവി ക്ഷേത്രം സനാതനധർമ്മ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മതപാഠശാലയുടെ പ്രവർത്തന സമ്മേളനവും പഠനോപകരണങ്ങളുടെ വിതരണവും സനാതനധർമ്മ സേവാസംഘം പ്രസിഡന്റ് അഡ്വ.നമ്പിയത്ത് എസ്.എസ്.പിള്ള ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ സേവാസംഘം സെക്രട്ടറി വി.രാധാകൃഷ്ണപിള്ള, ട്രഷറർ ഗോകുലം രാമകൃഷ്ണൻ, ജി.ഗോപാലകൃഷ്ണപിള്ള, എച്ച്.വി.ഗുരുപ്രസാദ്, ആർ.ബാലകൃഷ്ണപിള്ള, ശശിധരൻ നായർ, സഞ്ജീവ് ഗോപാലകൃഷ്ണൻ, ശ്രീധരൻ പിള്ള, പ്രസന്ന ബാലകൃഷ്ണൻ, തങ്കമണി നായർ, വിജയമോഹൻ, തുളസി ചെല്ലൻ, ലത ജി.കുറുപ്പ്, അംബിക തുടങ്ങിയവർ സംസാരിച്ചു.