ഹരിപ്പാട്: ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറുമായിരുന്ന വെട്ടുവേനി ചെറുതിട്ടയിൽ സി.ജി.രാജ്‌കുമാർ (64) നിര്യാതനായി. നിരവധി സിനിമ,സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. തിരക്കഥ,രചന, സംവിധാനം എന്നീ രംഗങ്ങളിലും കഴിവു തെളിയിച്ചിട്ടുണ്ട്. പ്രശസ്ത സംഗീതജ്ഞനും കാഥികനുമായിരുന്ന പരേതനായ ഹരിപ്പാട് ഗോപിനാഥിന്റെ മകനാണ്. മാതാവ്: പരേതയായ കൃഷ്ണമ്മ. ഭാര്യ:ശ്രീകുമാരി. മക്കൾ : സൂരജ് രാജ് (സിനിമാ മേഖല), സരോജ് രാജ് (കാനറാ ബാങ്ക്). സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 9 ന്.