sndp

പൂച്ചാക്കൽ: ദേവാലയങ്ങളേക്കാൾ പ്രാധാന്യം വിദ്യാലയങ്ങൾക്കു നൽകണമെന്ന ശ്രീനാരായണ ഗുരുദർശനമാണ് എസ്.എൻ.ഡി.പി.യോഗം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് യോഗം കൗൺസിലർ പി.ടി.മന്മഥൻ പറഞ്ഞു. ശ്രീനാരായണ പ്രസ്ഥാനങ്ങൾ നൽകുന്ന ഓരോ പഠനോപകരണങ്ങളും ഗുരുപ്രസാദമായി കരുതണം. നിർമ്മലമായ ഭക്തിയോടെയുള്ള പ്രാർത്ഥനയോടെ നടത്തിയവർ ഉന്നതിയിലെത്തിയ ചരിത്രമാണുള്ളത് അദ്ദേഹം കൂട്ടി ചേർത്തു. 544-ാം നമ്പർ ശ്രീകണ്ഠേശ്വരം ശാഖയിലെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ ഉദ്ഘാടനം ചെയ്തു. ശാഖാ ചെയർമാൻ കെ.എൽ.അശോകൻ അദ്ധ്യക്ഷനായി. നിയുക്ത ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ, പി.ടി.എ.പ്രസിഡന്റ് ബിജുദാസ് , ഡോ. വി.ആർ.സുരേഷ്, ജി.പ്രസന്നൻ , എൻ.ആർ. സാജു, ഷീനുകുമാർ, ദിലീപ് , സുഗുണൻ , പ്രജിത്ത് തുടങ്ങിയവർ സംസാരിച്ചു.