
പൂച്ചാക്കൽ: പൂച്ചാക്കൽ യംഗ് മെൻസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പി.എൻ.പണിക്കർ അനുസ്മരണ സമ്മേളനവും അക്ഷരദീപം തെളിയിക്കലും നടത്തി. എൻ.ടി.ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജയദേവൻ കൂടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം അഡ്വ.എസ്.രാജേഷ് മുഖ്യ പ്രഭാഷണം. പഞ്ചായത്തംഗം കെ.ഇ.കുഞ്ഞുമോൻ', മുൻ പഞ്ചായത്ത് പ്രസിഡന്റ് ശശികല, ലോറൻസ് പെരിങ്ങലത്ത്, സത്യൻ മാപ്പിളാട്ട്, രവികാരക്കാട് ,പൂച്ചാക്കൽ ലാലൻ, ഷാജി.പി.മാന്തറ എന്നിവർ സംസാരിച്ചു.