photo

ചേർത്തല: അഗ്നിപഥ് പദ്ധതിക്ക് എതിരെ ഡൽഹിയിൽ പ്രതിഷേധിച്ച ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹിമിനെയും പ്രവർത്തകരെയും പൊലീസ് മർദ്ദിച്ചതിനെതിരെ ചേർത്തലയിൽ യുവജനങ്ങൾ പ്രതിഷേധിച്ചു.ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് കമ്മി​റ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. യൂത്ത് സെന്ററിന് സമീപം ചേർന്ന യോഗം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ദിനൂപ് വേണു ഉദ്ഘാടനംചെയ്തു. ജി ധനേഷ്‌കുമാർ അദ്ധ്യക്ഷനായി.

കെ.ജെ.ജിസ്മി, അനുപ്രിയ ദിനൂപ്,ആശ ഗോപൻ,ഷഫീഖ്, യദുകൃഷ്ണൻ,വൈഭവ് ചാക്കോ,ജിതിൻ ചന്ദ്രബോസ്, ഇ. എസ്.രഞ്ജിത്ത്, അനീഷ മധു എന്നിവർ സംസാരിച്ചു.