
പൂച്ചാക്കൽ: അമിതമായി മരുന്ന് കഴിച്ച യുവാവ് മരിച്ചു. തൈക്കാട്ടുശേരി കാച്ചനാട്ട് വീട്ടിൽ പരേതനായ ശശിധരൻ - ചന്ദ്രികാ ദമ്പതികളുടെ മകൻ അനീഷാ(32)ണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. പൊലീസ് നടപടികൾക്ക് ശേഷം വൈകിട്ട് സംസ്കാരം നടന്നു. ഭാര്യ: അനീഷ. മകൾ: വൈഗ.