പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 761-ാം നമ്പർ സന്മാർഗദർശിനി പള്ളിപ്പുറം ശാഖയിൽ പഠനോപകരണ വിതരണം നടന്നു. സെക്രട്ടറി സുധീർ കോയിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ആർ.പരമേശ്വരൻ അദ്ധ്യക്ഷനായി. വെസ് പ്രസിഡന്റ് വി.ജി. സുഗുണൻ ആമുഖ പ്രസംഗം നടത്തി. സനീഷ്, ചിത്രൻ, സുജിത്ത്, പ്രസാദ്, ഷാജി, രാജേഷ്, ഓമനക്കുട്ടൻ, പത്മനാഭൻ , കുടുംബ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.