
ആലപ്പുഴ: വാടയ്ക്കൽ കുതിരപ്പന്തി ടി.കെ.മാധവ മെമ്മോറിയൽ യു.പി സ്‌കൂളിൽ വായനാ വാരാചരണം ആരംഭിച്ചു. പി.എൻ.പണിക്കരുടെ ഛായചിത്രത്തിൽ പ്രീപ്രൈമറി, യു.പി സ്‌കൂളിലേയും വിദ്യാർത്ഥികളും അദ്ധ്യാപകരും പുഷ്പാർച്ചന നടത്തി. വാരാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സൂൾ മാനേജർ എം.എസ്.സുരേഷ് നിർവഹിച്ചു. തുടർന്ന് കുട്ടികൾ വായനാദിനപ്രതിജ്ഞയും വായനാദിന കഥകൾ, കവിതകൾ, പാട്ടുകൾ, വായനാദിന പോസ്റ്റർ നിർമ്മാണം, വായനാദിന ക്വിസ് തുടങ്ങിയവ നടത്തി.