ആലപ്പുഴ: കേരള മട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവ അംഗങ്ങളായ തൊഴിലാളികളുടെ ഒന്നു മുതൽ അഞ്ചുവരെ ക്ളാസിൽ പഠിക്കുന്ന കുട്ടികൾക്ക് പഠന സഹായി (ബാഗ്, കുട, നോട്ട് ബുക്ക്, വാട്ടർ ബോട്ടിൽ) കിറ്റ് സൗജന്യമായി നൽകുന്നു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 26 വരെ. അപേക്ഷാ ഫോറവും വിശദവിവരവും ജില്ലാ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ 0479 -2410568, 9188519854.