
ആലപ്പുഴ: കോൺഗ്രസിന്റെ ദേശീയ നേതാക്കളെ കള്ളക്കേസിൽ കുടുക്കി അപകീർത്തിപ്പെടുത്താൻ നടത്തുന്ന കേന്ദ്രസർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.എ.ഹാമിദ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു, എസ്.സുബാഹു .എൻ.ശിശുപാലൻ, എ.ആർ.കണ്ണൻ എന്നിവർ സംസാരിച്ചു.