ambala

അമ്പലപ്പുഴ: പുരോഗമന കലാസാഹിത്യ സംഘം ഏരിയ കൺവെൻഷൻ എച്ച് .സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ പി. കെ. മെമ്മോറിയൽ ഗ്രന്ഥശാലാ ഹാളിൽ ചേർന്ന കൺവെൻഷനിൽ അമ്പലപ്പുഴ ഏരിയ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ. ഗോകുലേന്ദ്രൻ, ജില്ലാ സെക്രട്ടറി ജോസഫ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് , കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി വൈസ് ചെയർമാൻ എ. ഓമനക്കുട്ടൻ, ട്രഷറർ ബി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എച്ച്. സുബൈർ സ്വാഗതം പറഞ്ഞു.