ambala

അമ്പലപ്പുഴ: മലയാളിയെ വായന പഠിപ്പിച്ച പി.എൻ.പണിക്കരുടെ ചെറുമകളെ പങ്കെടുപ്പിച്ച് സ്കൂളിൽ നടന്ന വായനാദിന പരിപാടി ശ്രദ്ധേയമായി.കാക്കാഴം അൽ അമീൻ സെൻട്രൽ സ്കൂളിലാണ് വ്യത്യസ്തമാർന്ന രീതിയിൽ വായനാദിനം ആഘോഷിച്ചത്. പി. എൻ. പണിക്കരുടെ ചെറുമകൾ ശ്രീകല. എസ്.കുറുപ്പാണ് സ്കൂളിലെ വായനാദിന പരിപാടി ഉദ്ഘാടനം ചെയ്തത്.പി.എൻ.പണിക്കർ അനുസ്മരണവും വായിച്ചു വളരുക എന്ന സന്ദേശവും ഇവർ നൽകി. മുത്തച്ഛൻ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് രൂപം നൽകിയ അമ്പലപ്പുഴയിൽ സ്കൂളിൽ ആദ്യമായാണ് പൊതു പരിപാടിയിൽ പങ്കെടുക്കാനെത്തുന്നത്. സ്കൂൾ മാനേജർ അഡ്വ.എ. നിസാമുദീൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ: പി.ആർ. ഉണ്ണികൃഷ്ണപിള്ള, ജമാ അത്ത് വൈസ് പ്രസിഡന്റ് എം.മുഹമ്മദ് കോയ, ജോയിന്റ് സെക്രട്ടറി എം.എ ഷെഫീക്ക് വൈസ് പ്രിൻസിപ്പൽ ശ്രീദേവി.ജെ, പ്രോഗ്രാം കോ ഓർഡിനേറ്റർ ജയശ്രീ രാജേഷ് എന്നിവർ സംസാരിച്ചു.