
ആലപ്പുഴ: കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പല്ലന മഹാകവി കുമാരനാശാൻ സ്മാരകത്തിന്റെ ഭാരവാഹികളായി നിയമിച്ച ചെയർമാൻ രാമപുരം ചന്ദ്രബാബുവും സെക്രട്ടറി ടി.തിലകരാജും ചുമതലയേറ്റു. ആശാൻ സ്മൃതിമണ്ഡപത്തിൽ ചെയർമാൻ രാമപുരം ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് ചുമതല ഏറ്റത്. തുടർന്നു നടന്ന യോഗം ചെയർമാൻ രാമപുരം ചന്ദ്രബാബു യോഗം ഉദ്ഘാടനം ചെയ്തു. സമിതി അംഗം അഡ്വ. ടി.എസ്.താഹ അദ്ധ്യക്ഷത വഹിച്ചു. മുൻ സെക്രട്ടറി പ്രൊഫ. കെ.ഖാൻ നിയുക്ത സെക്രട്ടറി ടി.തിലകരാജിന് രേഖകൾ കൈമാറി. പ്രൊഫ. കെ.ഖാൻ, കെ.മോഹനൻ, ഡോ. എം.ആർ.രവീന്ദ്രൻ, അലിയാർ എം.മക്കിയിൽ, ഇളനെല്ലൂർ തങ്കച്ചൻ, കുമാരകോടി ബാലൻ എന്നിവർ സംസാരിച്ചു സെക്രട്ടറി ടി.തിലകരാജ് നന്ദി പറഞ്ഞു.