
കുട്ടനാട് : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ പോലുള്ള ശത്രുക്കളെ നിർമാർജനം ചെയ്യുകയും പിണറായി വിജയനെ പോലുള്ള മിത്രങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി ഷാജി കറ്റാനം ആരോപിച്ചു . അഴിമതിക്കെതിരെ നിർഭയം പ്രതികരിക്കുന്ന ദേശീയ രാഷ്ട്രീയത്തിലെ നേതാവായ രാഹുൽ ഗാന്ധിയെ കള്ളക്കേസിൽപെടുത്തി അപമാനിച്ച് നിശബ്ദമാക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ കുട്ടനാട് നോർത്ത് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ബ്ലോക്ക് പ്രസിഡന്റ് സി.വി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. രാമങ്കരി പഞ്ചായത്ത് ഓഫീസിനു സമീപത്ത് നിന്ന് ആരംഭിച്ച മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി പി.ടി.സ്കറിയ ഉദ്ഘാടനം ചെയ്തു. കെ. ഗോപകുമാർ , ജോസഫ് ചേക്കോടൻ പ്രമോദ് ചന്ദ്രൻ , അലക്സ് മാത്യു , എം. വിശ്വനാഥപിള്ള , എ.കെ.സോമനാഥൻ , ജി. സൂരജ് , റോബിൻ കഞ്ഞിക്കര , പ്രൊഫ. രാജഗോപാലൻ , അമ്പിളി.ടി. ജോസ് , സിബി മൂലംകുന്നം , കെ.പ്രസാദ്, പി. ഉദയകുമാർ , റോഫിൻ കാവാലം , റ്റി.ഡി. അലക്സാണ്ടർ , ആന്റണി പുറവടി , ബേബിച്ചൻ കഞ്ഞിക്കര , ബിജു വലിയവീടൻ , തോമസ്കുട്ടി സെബാസ്റ്റ്യൻ , ജോളി പുറവടി , ഔസേപ്പച്ചൻ വെമ്പാടന്തറ , അലക്സാണ്ടർ വാഴയിൽ , ഷാജി ചെറുകാട് , ടോമിച്ചൻ പേരൂർ , എം.സി.ജോയപ്പൻ , ജോസഫ് മാമ്പൂത്തറ , കെ.ഇ. ചെറിയാൻ , ഡി. രഘുവരൻ , ആർ. രാജുമോൻ , സിന്ധു സൂരജ് , സോളി ആന്റണി , മനോജ് കാനാച്ചേരി , നീനു ജോസഫ് , പത്മജ അഭിലാഷ് , ടോം മാത്യു , സെബിൻ പുരയ്ക്കൽ , ചാച്ചപ്പൻ വേലിയാത്ത് , സുഗതൻ , ജയൻ കവലക്കുടി , ലിജോ മാത്യു ലാസർ കല്ലാക്കൽ , രവി വെച്ചൂത്ര തുടങ്ങിയവർ സംസാരിച്ചു.