
കായംകുളം: പത്തിയൂർ ഫാർമേഴ്സ് സർവീസ് സഹകരണബാങ്കിന്റെ സഞ്ചരിക്കുന്ന ശാഖയുടെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ബിനു തച്ചടി അദ്ധ്യക്ഷത വഹിച്ചു. ആദ്യ നിക്ഷേപം ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് സ്വീകരിച്ചു. ഐ.എസ്.ഒ സർട്ടിഫിക്കറ്റ് പ്രഖ്യാപനം സഹകരണസംഘം ജോയിൻ രജിസ്ട്രാർ എസ് ജോസി നിർവഹിച്ചു. എൽ.ഉഷാകുമാരി, ശ്രീലേഖ അനിൽകുമാർ ,എൻ.സുകുമാരപിള്ള, പലമുറ്റത്തു വിജയകുമാർ, ജി.ബാബുരാജ്, കെ.സി.അജിത്ത് പ്രസാദ്, എൻ.സദാനന്ദൻ. എ.പി.ഷാജഹാൻ, സലിം അപ്സര, അഡ്വ.ശ്രീജിത്ത് പത്തിയൂർ, പി.വി.അലക്സ് എന്നിവർ സംസാരിച്ചു ബാങ്ക് മാനേജിംഗ് ഡയറക്ടർ എൽ.മഹാലക്ഷ്മി സ്വാഗതവും മാനേജർ ആമ്പക്കാട് സുരേഷ് നന്ദിയും പറഞ്ഞു.