തുറവൂർ : വളമംഗലം തെക്ക് വടേക്കുറ്റ് ഭഗവതി (മാളിപ്പുറത്തമ്മ )ക്ഷേത്രത്തിലെ പുനപ്രതിഷ്ഠയും സഹസ്രകലശവും 30 ന് നടക്കും. രാവിലെ11.40നും 12.30 നും മദ്ധ്യേയാണ് പുനപതിഷ്ഠാ ചടങ്ങുകൾ. തുറവൂർ പൊന്നപ്പൻ തന്ത്രിയും കായംകുളം വിഷ്ണു ശർമ്മ തന്ത്രിയും വൈദിക - താന്ത്രിക കർമ്മങ്ങൾക്ക് നേതൃത്വം നൽകും. 21 ന് രാവിലെ പൂച്ചാക്കൽ രാജേഷ് തന്ത്രി ദേവിഭാഗവത പാരായണത്തിന്റെ ഭദ്രദീപ പ്രകാശനം നിർവഹിക്കും. 22 ന് യാഗശാലയിൽ ഗണപതി ഹോമം, ത്രികാല ഭഗവതിസേവ, മൃത്യൂഞ്ജയഹോമം, സുദർശന ഹോമം .23 ന് മഹാസുദർശന ഹോമം, തിലഹവനം. 24 ന് സായൂജ്യ ഹോമം, പ്രസാദ ശുദ്ധി, അസ്ത്ര കലശപൂജ, വാസ്തു ഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം.25 ന് മുളപൂജ ,ചതു: ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, പ്രോക്ത ഹോമം, പ്രോക്ത കലശാഭിഷേകം. 26 ന് പ്രായശ്ചിത്ത- ശാന്തി ഹോമങ്ങൾ, ഹോമ കലശാഭിഷേകം.27 ന് അത്ഭുത ശാന്തി - ശ്വാശാന്തി ഹോമങ്ങൾ, തത്കലശാഭിഷേകങ്ങൾ.28 ന് ചോരശാന്തി ഹോമം, തത്ഹോമ കലശാഭിഷേകം, മണ്ഡപ സംസ്കാരം, ബിംബ പരിഗ്രഹം, ജലാധിവാസം. 29 ന് ബ്രഹ്മകലശപൂജ, പരികലശപൂജ, തത്വഹോമം, തത്വ കലശ്, ബിംബശുദ്ധിക്രിയകൾ, ശയ്യാ പൂജ, ഉപദേവതാ കലശപൂജകൾ, അധിവാസ ഹോമം, കലശാധിവാസം, അധിവസിച്ചുജ.30 ന് അധിവാസം വിടുർത്തിപൂജ, ഖണ്ഡബ്രഹ്മകലശാഭിഷേകങ്ങൾ, അഷ്ടബന്ധന്യാസം, ബ്രഹ്മകലശാഭിഷേകം സ പരിവാരപൂജ, ഉപദേവതാപ്രതിഷ്ഠകൾ, കലശാഭിഷേകം .