ചേർത്തല: സീനിയർ സിറ്റിസൺ സംഘ് (ബി.എം.എസ്) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 23ന് ചേർത്തല റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തും. വയോജനങ്ങൾക്ക് കിട്ടികൊണ്ടിരിക്കുന്ന യാത്രാസൗജന്യം പുനസ്ഥാപിക്കുക,വയോജനങ്ങൾക്ക് 5000 രൂപ പെൻഷൻ അനുവദിക്കുക,പൂർണമായും സൗജന്യ ചികിത്സ ഉറപ്പാക്കുക,മരണാനന്തര ചടങ്ങുകൾക്കായി 10000 രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 23ന് രാവിലെ 11ന് നടക്കുന്ന സമരം സീനിയർ സിറ്റിസൺ സംഘ് സംസ്ഥാന പ്രസിഡന്റ് എ.എൻ.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.ബി.പുരഷോത്തമൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി എൻ.ചന്ദ്രൻ നെടുമ്പ്രക്കാട്, മേഖലാ സെക്രട്ടറി ജി.കൃഷ്ണപ്രസാദ്,പ്രസിഡന്റ് എം.ഡി ശശികുമാർ, വി.എം ലെനിൻ, കെ.കെ പുരുഷൻ എന്നിവർ സംസാരിക്കും.