1

കുട്ടനാട്: കുട്ടനാട് സൗത്ത് യൂണിയൻ സംഘടനാ സമ്മേളനങ്ങൾക്ക് തുടക്കംക്കുറിച്ചുകൊണ്ട് തലവടി നടുവിലേമുറി ശാഖയിൽ നടന്ന സമ്മേളനം ചെയർമാൻ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു . ശാഖാ പ്രസിഡന്റ് ശശി അദ്ധ്യക്ഷനായി. കൺവീനർ അഡ്വ.സുപ്രമോദം മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി കൊച്ചുമോൻ സ്വാഗതം പറഞ്ഞു. എം ബാബു, എ ജി സുഭാഷ്, സന്തോഷ്കുമാർ, ഉമേഷ് കൊപ്പാറയിൽ , വികാസ് വി ദേവൻ, വിമല പ്രസന്നൻ തുടങ്ങിയവർ പങ്കെടുത്തു.