 
പൂച്ചാക്കൽ: ബൈക്ക് മരത്തിലിടിച്ചു പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. തൈക്കാട്ടുശേരി ഒൻപതാം വാർഡ് പൊൻവയലിൽ കമലാസനന്റേയും ഇന്ദിരയുടേയും മകൻ അനന്തകൃഷ്ണൻ (23) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി അനന്തകൃഷ്ണനും കടക്കരപ്പള്ളി അമ്പിളി നിലയത്തിൽ ഉണ്ണികൃഷ്ണനും സഞ്ചരിച്ച ബൈക്ക് തൈക്കാട്ടുശേരി ചീരാത്ത് കാടിന് സമീപമുള്ള മരത്തിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അനന്തകൃഷ്ണന്റെ ജീവൻ രക്ഷിക്കാനായില്ല. ഉണ്ണികൃഷ്ണനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും ഇലക്ട്രീഷ്യന്മാരായിരുന്നു. പൊലീസ് നടപടികൾക്ക് ശേഷം അനന്തകൃഷ്ണന്റെ സംസ്കാരം ഇന്നലെ നടത്തി. അഞ്ജനയാണ് അനന്തകൃഷ്ണന്റെ സഹോദരി.