
ചേർത്തല:അർത്തുങ്കൽ സെന്റ് ഫ്രാൻസീസ് അസിസി ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.സി.സി കേഡറ്റുകൾ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് മുന്നോടിയായി സ്‌കൂൾ ഗ്രൗണ്ടിൽ യോഗാ ദിന ആകൃതിയിൽ അണിനിരന്നത് വർണാഭമായ കാഴ്ചയായി. നൂറോളം എൻ.സി.സി കേഡറ്റുകളാണ് ഇതിൽ പങ്കാളികളായത്. ഒപ്പം നൂറോളം കേഡറ്റുകൾ അണിനിരന്ന യോഗ അഭ്യാസങ്ങളുടെ പ്രകടനവും നടത്തിയിരുന്നു. ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കേഡറ്റുകൾ ബോധവൽക്കരണവും നടത്തി. ഹെഡ്മിസ്ട്രസ് മാർഗ്ററ്റ് ജെയിംസ് യോഗാദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. എൻ.സി.സി ഓഫീസർ അലോഷ്യസ് ജോസഫ്,സ്റ്റാഫ് സെക്രട്ടറി സൻസിലോ,കായികാദ്ധ്യാപകൻ റോഷൻ ലൂക്കോസ്,സോണിയ കുര്യാക്കോസ്,സിസി മർക്കോസ്,മരീന മിനി തുടങ്ങിയവർ നേതൃത്വം നൽകി.