ആലപ്പുഴ: പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചാരണ പരിപാടികൾക്കു തുടക്കം കുറിച്ചു. ഗ്രന്ഥശാല പ്രസിഡന്റ്‌ ബാലൻ.സി .നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ പി.എൻ.പണിക്കർ അനുസ്മരണം വയലാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഡോ.അച്യുതൻപണിക്കർ, പരശുറാം വിശ്വനാഥ്, ഗോപകുമാർ, പി.ആർ പുരുഷോത്തമൻ പിള്ള, ഇന്ദു സജികുമാർ എന്നിവർസംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികവ് പുലർത്തിയ ബാലവേദി കുട്ടികളെ ആദരിച്ചു. ഗ്രന്ഥശാല സെക്രട്ടറി എസ്.രാധാകൃഷ്ണൻ സ്വാഗതവും ആർ.എസ് വിജയൻ പിള്ള നന്ദിയും പറഞ്ഞു.