മാന്നാർ: മാന്നാർ കൃഷിഭവനിലൂടെ പി.എം കിസാൻ പദ്ധതിയിൽ ആനുകൂല്യം ലിക്കുന്ന കർഷകർ തുടർന്ന് ഈ ആനുകൂല്യം ലിക്കുന്നതിനായി ലാൻഡ് വെരിഫിക്കേഷൻ നടത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. ലാൻഡ് വെരിഫിക്കേഷൻ ഇതുവരെയും പൂർത്തിയാക്കാത്ത ആൾക്കാർ ജൂൺ 23 ന് മുമ്പ് കൃഷിവകുപ്പിന്റെ എ.ഐ.എം.എസ് പോർട്ടലിൽ ലാന്റ് വെരിഫിക്കേഷൻ ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം തുടർന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുവാൻ തടസം നേരിടുവാൻ സാധ്യതയുണ്ട്. അക്ഷയ കേന്ദ്രം, ജനസേവന കേന്ദ്രം എന്നിവയിലൂടെ ലാന്റ് വെരിഫിക്കേഷൻ ആപ്ലിക്കേഷൻ കൃഷിഭവനിലേക്ക് അയക്കണമെന്ന് മാന്നാർ കൃഷി ഓഫീസർ പി.സി ഹരികുമാർ അറിയിച്ചു.