മാവേലിക്കര: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി മാവേലിക്കര താലൂക്ക് ലീഗൽ സർവിസ് കമ്മറ്റിയും മാവേലിക്കര വിദ്യാധിരാജാ വിദ്യാപീഠം സെൻട്രൽ സ്കൂളും ചേർന്ന് 2022 പേരുടെ യോഗാഭ്യാസം നടത്തുന്നു. വിദ്യാധിരാജാ സ്കൂളിൽ ഇന്ന് രാവിലെ 10 ന് ലീഗൽ സർവ്വീസ് കമ്മറ്റി അദ്ധ്യക്ഷയും മാവേലിക്കര അഡീഷണൽ ജഡ്ജിയുമായ ശ്രീദേവി വി.ജി യോഗാ ദിന സമ്മേളനം ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ.കെ.ശ്രീകൃഷ്ണകുമാർ, സ്കൂൾ മാനേജിംഗ് ട്രസ്റ്റി എം.എൻ.ശശിധരൻ എന്നിവർ പങ്കെടുക്കും. സ്കൂളിലെ വിദ്യാർത്ഥികളും ജീവനക്കാരും യോഗാചരണ പരിപാടിയിൽ പങ്കെടുക്കും.