
ചേർത്തല: എസ്.എൻ.ഡി.പി യോഗം തണ്ണീർമുക്കം കരിക്കാട് 563-ാം നമ്പർ സന്മാർഗബോധിനി ശാഖയിലെ കുടുംബ സംഗമവും പഠനോപകരണ വിതരണവും കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സരസമ്മ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ,യൂണിയൻ കൗൺസിലർ കെ.സോമൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി ടി.വി.അശോകൻ സ്വാഗതവും വൈസ് പ്രസിഡന്റ് എ.ഡി.ചന്ദ്രലാൽ നന്ദിയും പറഞ്ഞു.