
ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് പത്താം വാർഡ് അംഗം സിന്ധു ഉമാതറയുടെ വീട്ടിൽ കയറി സി.പി.ഐ ഗുണ്ടകൾ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തുകയും ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പട്ടണക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എച്ച്. സലാം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.എൻ. അജയൻ,പി. എം. രാജേന്ദ്രബാബു,എം.കെ. ജയപാൽ,ശിവൻകുട്ടി,ജോമോൻ മൊഴികാട്,സുനിൽ,ശശികുട്ടൻ, ടി.എസ്. ജാസ്മിൻ,സന്തോഷ് പുല്ലാട്ട്, വിഷ്ണു കുട്ടപ്പൻ, സജീവൻ ചെട്ടിയാർ എന്നിവർ സംസാരിച്ചു.