 
അരൂർ: കാറിടിച്ചു കാൽ നടയാത്രക്കാരനായ യുവാവ് മരിച്ചു. അരൂർ വേഴക്കാട്ട് വെളി രമണൻ - തങ്കമ്മ ദമ്പതികളുടെ മകൻ വിപിൻദാസ് (40) ആണ് മരിച്ചത്. ദേശീയപാതയിൽ അരൂർ ക്ഷേത്രം ജംഗ്ഷന് വടക്കുവശം ഞായറാഴ്ച രാത്രിയിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. സഹോദരി: തുഷാര. അരൂർ പൊലീസ് കേസെടുത്തു.