
ചാരുംമൂട് : നൂറനാട് എരുമക്കുഴി കവിതാ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ നടന്ന പി.എൻ.പണിക്കർ അനുസ്മരണ സമ്മേളനവും വായന പക്ഷാചരണവും, എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജി.മുരുകൻ അദ്ധ്യക്ഷത വഹിച്ചു. വള്ളികുന്നം രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി എസ്.അരുൺ, അനീഷ് കെ.തമ്പാൻ ,ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സുമ, കെ ഓമനക്കുട്ടൻ, അമലാ വിജയൻ ,സി.വിനോദ്, പി.എ.ഹാഷിം, കെ.കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. പ്രശ്നോത്തരി,വായന മത്സരം എന്നിവയിൽ വിജയികളായവർക്ക് എം.എൽ.എ സമ്മാനങ്ങൾ നൽകി.