photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ 3787ാം നമ്പർ ശ്രീനാരായണപുരം ശാഖയിലെ കാരിക്കഴി വയൽവാരം കുടുംബയൂണി​റ്റിന്റെ പഠനോപകരണ വിതരണവും ചികിത്സാ സഹായ വിതരണവും ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കലും യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ.ബാബു ഉദ്ഘാടനം ചെയ്തു.കുടുംബ യൂണി​റ്റ് ചെയർമാൻ അബുജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.ചികിത്സാ സഹായം ശാഖാ സെക്രട്ടറി കെ.കെ.പത്മസേനൻ വിതരണം ചെയ്തു. കൂടുതൽ മാർക്ക് വാങ്ങിയ പ്രതിഭകളെ കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ മൊമെന്റോ നൽകി ആദരിച്ചു.കണിച്ചുകുളങ്ങര യൂണിയൻ വനിതാ സംഘം എക്സിക്യൂട്ടീവ് അശ്വതി രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി.യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് അഭിലാഷ് തോപ്പിൽ സംസാരിച്ചു. കുടുംബ യൂണീറ്റ് കൺവീനർ സജിമോൻ സ്വാഗതവും ജോയിന്റ് കൺവീനർ മോഹൻദാസ് നന്ദിയും പറഞ്ഞു.