1

കുട്ടനാട്: കേന്ദ്രസർക്കാർ ഇ. ഡി യെ ഉപയോഗിച്ച് സോണിയാഗാന്ധി, രാഹുൽഗാന്ധി എന്നിവർക്കെതിരെ നടത്തുന്ന പകപോക്കലിനെതിരെയും എ.ഐ.സി.സി ആസ്ഥാനത്ത് അതിക്രമിച്ചു കയറി പൊലീസും കെ.പി.സി.സി ഓഫീസിന് നേരെ സി.പി.എം നടത്തിയ അക്രമത്തിലും പ്രതിഷേധിച്ച് നീലമ്പേരൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചെറുകര പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ ഡി സി സി ജനറൽ സെക്രട്ടറി കെ ഗോപകുമാ‌ർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി നാരായണൻ തമ്പി അദ്ധ്യക്ഷനായി. ബോബൻ തയ്യിൽ , എം വിശ്വനാഥപിള്ള, ശശി നക്കര, തമ്പി ചെറുകര തുടങ്ങിയവർ സംസാരിച്ചു. പി. സി രാജു സ്വാഗതവും ചന്ദ്രൻ ചൂരക്കാട് നന്ദിയും പറഞ്ഞു.