ഹരിപ്പാട്: നങ്ങ്യാർകുളങ്ങര എസ്.എൻ.ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിന് പ്ലസ് ടു പരിക്ഷയിൽ സയൻസ് വിഭാഗത്തിൽ 98.1 ശതമാനം, കോമേഴ്സ് വിഭാഗത്തിൽ 92.5ശതമാനം, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 60ശതമാനവും വിജയം കരസ്ഥമാക്കുവാൻ കഴിഞ്ഞു. 25 കുട്ടികൾക്ക് എല്ലാ വിഷയകൾക്കും എ പ്ലസ് നേടി. വിജയിച്ച വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആർ. ഡി. സി കൺവീനർ കെ. അശോകപണിക്കർ, ചെയർമാൻ എസ്.സലി കുമാർ, പി. ടി. എ പ്രസിഡന്റ് അഡ്വ.യു.ചന്ദ്രബാബു ,വികസനസമിതി ചെയർമാൻ ഇല്ലത്ത് ശ്രികുമാർ, പ്രിൻസിപ്പൽ ടി. പ്രസന്നകുമാർ, ഹെഡ്മിസ്ട്രസ് ബിജി.എസ് എന്നിവർ അഭിനന്ദിച്ചു.