yoga-dinam

മാന്നാർ: 10 കേരള എൻ. സി.സി ബറ്റാലിയൻ നേതൃത്വത്തിൽ മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്‌കൂളിൽ യോഗാദിനം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ വി.മനോജ് ഉദ്ഘാടനം ചെയ്തു. എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ വി.കെ ഗോപകുമാറിന്റെ നേതൃത്വത്തിൽ യോഗാ ക്ലാസ് നടന്നു. സ്കൂൾ പ്രഥമാദ്ധ്യാപിക സുജ എ.ആർ, മുൻ അസോസിയേറ്റ് എൻ.സി.സി ഓഫീസർ രാജകുമാർ.പി, എൻ.സി.സി ഓഫീസർമാരായ അനൂപ്.ആർ, സനീഷ് കെ.എസ് എന്നിവർ യോഗാദിന സന്ദേശം നൽകി. സ്കൂളിലെ മൂന്ന് എൻ.സി.സി ഗ്രൂപ്പുകളിൽ നിന്നായി 126 വിദ്യാർഥികൾ പങ്കെടുത്തു. തുടർന്ന് യോഗയുടെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.