ambala

അമ്പലപ്പുഴ: കാക്കാഴം ഗവ.ഹയർ സെക്കൻഡറി സ്കൂളിന് പ്ലസ് ടു പരീക്ഷയിൽ നൂറ് ശതമാനം വിജയം. ആകെ പരീക്ഷ എഴുതിയ നൂറ്റി ഒൻപത് കുട്ടികളും വിജയിച്ചു. എട്ട് പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. വിജയികളെ എ.എം.ആരിഫ് എം.പി, എച്ച്. സലാം എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ ടീച്ചർ, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരീസ്, മുൻമന്ത്രി ജി.സുധാകരൻ തുടങ്ങിയവർ അഭിനന്ദിച്ചു.