mannar-yogadinacharanam

മാന്നാർ: അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് മാന്നാർ, ചെന്നിത്തല പഞ്ചായത്തുകളുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാ ദിനാചാരണം നടത്തി. മാന്നാർ ഗ്രാമപഞ്ചായത്തിന്റേയും ഗവ.ആയുർവേദ ഡിസ്പൻസറിയുടേയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം ഊട്ടുപറമ്പ് എം.എസ്.സി എൽ.പി സ്കൂളിൽ നടത്തി.മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്‌സൺ വത്സല ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ മെഡിക്കൽ ഓഫീസർ ഡോ.വിനോദ് കൃഷ്ണൻ നമ്പൂതിരി യോഗാദിന സന്ദേശം നൽകി. ക്ഷേമകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ സലീം പടിപ്പുരക്കൽ, ഗ്രാമപഞ്ചായത്തഗം വി.ആർ ശിവപ്രസാദ് , സ്കൂൾ പ്രഥമാദ്ധ്യാപിക ജോളി കെ.സാമുവൽ എന്നിവർ സംസാരിച്ചു.ചെന്നിത്തല-തൃപ്പെരുംതുറ ഗ്രാമപഞ്ചായത്തും, ഭാരതീയ ചികിത്സാവകുപ്പും സംയുക്തമായി തൃപ്പെരുംതുറ ഗവ.എൽ.പി സ്കൂളിൽ യോഗദിനാചരണവും ആയുഷ്ക്ലബ് രൂപീകരണവും നടത്തി. ചെന്നിത്തല ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രവികുമാർ കോമന്റയ്യത്തു അദ്ധ്യക്ഷത വഹിച്ചു. ഡോ.ലീന പി.നായർ യോഗദിന സന്ദേശം നൽകി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പുഷ്പ ശശികുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ ദീപു പടകത്തിൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ പ്രവീൺ കാരാഴ്മ, പ്രസന്നകുമാരി, ഷിബു കിളിമൺതറയിൽ, ജി.ജയദേവ്, ഹെഡ്മാസ്റ്റർ സന്തോഷ്‌, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് പ്രസാദ് എന്നിവർ സംസാരിച്ചു. സുരേഷ് യോഗ ക്ലാസ്സ്‌ നയിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്‌സൺ നിഷ സോജൻ സ്വാഗതവും ഡോ.ശ്രീനി നന്ദിയും പറഞ്ഞു.