
ചേർത്തല: എസ്.എൻ.ഡി.പി യോഗം വയലാർ തെക്ക് 468-ാം നമ്പർ ശാഖ വിശേഷാൽ പൊതുയോഗം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് അംഗം അനിൽ ഇന്ദീവരം അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി എം.അശോകൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ചേർത്തല യൂണിയൻ മുൻ പ്രസിഡന്റ് കെ.പി.നടരാജൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പി.എൻ.നടരാജൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു.യൂണിയൻ കമ്മിറ്റി അംഗം പി.വി.പുഷ്പാംഗദൻ,ശാഖ കമ്മിറ്റി അംഗം കെ.ആർ.രാജേന്ദ്ര പ്രസാദ്,യൂത്ത്മൂവ്മെന്റ് ശാഖ സെക്രട്ടറി കെ.എസ്.ഷൈൻ,വനിതാസംഘം പ്രസിഡന്റ് രമ സുശീലൻ എന്നിവർ സംസാരിച്ചു. ശാഖ പ്രസിഡന്റ് ആർ.തിലകപ്പൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഷിബു വയലാർ നന്ദിയും പറഞ്ഞു.